Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ 25-ാമത് ജില്ലാ സമ്മേളനം നടന്നു.



ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ 25-ാമത് ജില്ലാ സമ്മേളനം പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. നൂറുകണക്കിനു തൊഴിലാളികള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ടൗണ്‍ഹാളിനു മുന്‍വശത്തു നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിലെത്തി തിരികെ സമ്മേളന സ്ഥലത്തെത്തിയ ശേഷം പതാക ഉയര്‍ത്തല്‍ നടന്നു.


 സമ്മേളനം സംസ്ഥാന ജനറല്‍ സെകട്ടറി NC സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് KS സോമന്‍ , ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എസ് സതികുമാര്‍, ജില്ലാ സെകട്ടറി വി.ജെ. ഉഷാകുമാരി, ജില്ലാ ട്രഷറര്‍ എം.പി മുഹമ്മദുകുട്ടി, കണ്‍വീനര്‍ ജോയി കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ നാല് ലക്ഷത്തില്‍പരം തയ്യല്‍ തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.പരിശീലനം ഉത്പാദനം, വിപണനം, ക്ഷേമം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്തൊട്ടാകെ ടെയ്‌ലര്‍ ടച്ച് എന്ന ബ്രാന്‍ഡില്‍ റെഡിമെഡ് വസ്ത്രങ്ങള്‍ വിപണനം ചെയ്ത് വരുന്നു. കോട്ടയം ജില്ലയില്‍ നാളിതുവരെ 17 കൗണ്ടറുകള്‍ ആരംഭിച്ചു. ഇതില്‍ നിന്നും ഉണ്ടാകുന്ന വരുമാനം കിടപ്പ് രോഗികള്‍ക്കും, ക്യാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയുന്നവര്‍ക്കും സഹായം നല്‍കിവരുന്നു. കൂടാതെ സ്വയം സഹായ സംഘങ്ങള്‍ വഴി രണ്ടുലക്ഷം രൂപ വരെ വായ്പ സഹായം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ നടത്തി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments