വര്‍ത്തമാന കാലഘട്ടത്തില്‍ ഡോ. അംബേദ്കറിന്റെ പേരില്‍ വൈക്കത്തൊരു സാംസ്‌കാരിക നിലയം ഉയര്‍ന്നത് അഭിമാനകരമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ അംബേദ്കര്‍ സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ ശില്പിയെ പോലും അപമാനിക്കുകയും വിസ്മരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വൈക്കത്ത് അംബേദ്കറിന്റെ പേരില്‍ ഒരു സാംസ്‌കാരിക നിലയം കൊണ്ടുവന്നതെന്നത് പ്രശംസാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു..
സി.കെ. ആശ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും തലയാഴം ഡിവിഷന്‍ അംഗവുമായ ഹൈമി ബോബിയുടെ നിര്‍ദ്ദേശപ്രകാരം 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് സാംസ്‌കാരിക നിലയം ഒരുക്കിയത്. ലൈബ്രറി സൗകര്യം കൂടി വരുന്നതോടെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും മേഖലയുടെ സംസ്‌കാരിക വളര്‍ച്ചയ്ക്കും നിലയം പ്രയോജനപ്പെടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ , വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ആര്‍ . ഷൈലകുമാര്‍ , വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മിനി സരസന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.കെ. റെജിമോന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി .കെ. സതീശന്‍, കെ.എം. വിനോഭായ് എന്നിവര്‍ പങ്കെടുത്തു.
0 Comments