അന്തിനാട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പതിമൂന്നാം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. അന്തിനാട് മാന്തോട്ടം ഹാളില്‍ നടന്ന സംഗമം കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് വി.റ്റിഅധ്യക്ഷന്‍ ആയിരുന്നു . പാലാ പോലീസ് സ്റ്റേഷന്‍ SI ദിലീപ് കുമാര്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് അംഗങ്ങളായ സ്മിതാ ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു. എ.കെ രാമനാഥപിള്ള, ശാന്ത ഗോപിനാഥ്, സുമംഗലി അന്തര്‍ജ്ജനം, സജീവ് മൈക്കിള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഗമത്തോടെ അനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നടന്നു.
0 Comments