സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനുമായിരുന്ന ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ആറന്മുള സത്യവ്രതന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ എസ് എം എസ് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനം സംവിധായകന്‍ ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. ആറന്‍മുള സത്യവ്രതന്റെ പേരില്‍ നല്‍കുന്ന എട്ടാമത് സാഹിത്യ പുരസ്‌കാരം നാടകകൃത്ത് രാജൂ കുന്നക്കാടിന് സമര്‍പ്പിച്ചു. ലൈബ്രറി പ്രസിഡന്റും ട്രസ്റ്റ് രക്ഷാധികാരിയുമായ ജി. പ്രകാശ് അധ്യക്ഷനായിരുന്നു.
സിനിമാ സീരിയല്‍ നടന്‍ കോട്ടയം പുരുഷന്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം തപസ്യ അനുസ്മരണ പ്രഭാഷണം നടത്തി. സിനിമ പ്രൊഡക്ഷന്‍ ഡിസൈനര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ യോഗത്തില്‍ ആദരിച്ചു. സെകട്ടറി അമ്പിളി പി, റെസിഡന്റ്‌സ് ' അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള, എഴുത്തുകാരായ സന്ധ്യാ ജയേഷ് പുളിമാത്ത്, ജോര്‍ജ് പുളിങ്കാട്, കാവ്യ വേദി ചെയര്‍മാന്‍ പി.പി നാരായണന്‍, കവി ഹരി ഏറ്റുമാനൂര്‍, അഡ്വ അനിത കെ. ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കവി ഗിരിജന്‍ ആചാരിയുടെ നേതൃത്വത്തിന്‍ കവിയരങ്ങും നടന്നു.





0 Comments