കുമാരനല്ലൂരിലുള്ള സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപാ വാങ്ങിയെടുത്ത ശേഷം തമിഴ് നാട്ടില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പെരുമ്പായിക്കാട് സ്വദേശി സജീവ് എം ആര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ കൊടൈക്കനാലില്‍ നിന്നാണ് ഗാന്ധിനഗര്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാള്‍ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറില്‍ വച്ച് സംസ്‌കാരം നടത്തിയതായും സ്വന്തമായി പത്രവാര്‍ത്ത നല്‍കിയ ശേഷം ഒളിവില്‍ കഴിയവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ടി , സബ് ഇന്‍സ്പെക്ടര്‍ അനുരാജ് എം എച്ച് , SI സത്യന്‍ എസ് , SCPO രഞ്ജിത്ത്, CPO അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
0 Comments