അയര്‍ക്കുന്നം ശ്രീകൃഷ്ണ ശ്രീമഹാദേവക്ഷേത്ത്രില്‍ പുനപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു . മേയ് 9 ന് ശ്രീമഹാദേവ വിഗ്രഹ പുനപ്രതിഷ്ഠ ചടങ്ങുകള്‍ക്കു ശേഷം അടച്ച ശ്രീകോവില്‍ നട തിങ്കളാഴ്ച തുറന്ന് പരികലശ ബ്രഹ്‌മകലശാഭിഷേകങ്ങള്‍ നടന്നു.
സാംസ്‌കാരിക സമ്മേളനം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാട് ഉല്‍ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് R ദിവാകരന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, മുരളി Gനായര്‍, രാഹുല്‍ ദിവാകരന്‍, വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments