കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ അന്‍പത്തി ഒന്നാമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഭാഗവത തിലകം കൊളത്തൂര്‍ ജയകൃഷ്ണന് മാസ്റ്ററാണ് യജ്ഞാചാര്യന്‍ സപ്താഹയജ്ഞ വേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര മണ്ണയ്കനാട് ഗണപതിക്ഷേ ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ചു.
വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും നാമജപത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര പുതുക്കോവില്‍ ക്ഷേത്രത്തിലെത്തി. പെരുന്താനം ദേശതാലപ്പൊലി കൂട്ടായമ തിരുമുല്ക്കാഴ്ച സമര്‍പ്പണം നടത്തി. യജ്ഞവേദിയില്‍ ഭദ്രദീപ പ്രകാശനത്തെ തുടര്‍ന്ന യജ്ഞാചാര്യന്‍ കൊളത്തൂര്‍ ജയകൃഷ്ണന് മാസ്റ്റര്‍ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. വൈകീട്ട് ക്ഷേത്രത്തില്‍ കൃഷ്ണാവതാരചന്ദന ചാര്‍ത്ത് ദര്‍ശനവും നടന്നു. വെള്ളിയാഴ്ച രാവിലെ പാരായണം സമരംഭിക്കും. മേയ് 22 ന് സപ്താഹയജ്ഞംസമാപിക്കും
0 Comments