ഭാഗവതാചാര്യന് സ്വാമി ഉദിത് ചൈതന്യ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെത്തുന്നു . കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യജി യജ്ഞാചാര്യനായി ഭാഗവത സപ്താഹയജ്ഞം മേയ് 29 മുതല്‍ ജൂണ്‍ 5 വരെ നടക്കും. മേയ് 29 ന് വൈകീട്ട് 4.30 ന് കിടങ്ങൂര്‍ ക്ഷേത്ര സന്നിധിയിലെത്തുന്ന ഭാഗവതാചാര്യന് സ്വീകരണം നല്‍കും. വൈകീട്ട് 5ന് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലെത്തിച്ച് വിഗ്രഹപ്രതിഷ്ഠ നടത്തും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഡോ. വിശ്വനാഥന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണവും നടത്തും. ദേവസ്വം മാനേജര്‍ N P ശ്യാംകുമാര്‍ അധ്യക്ഷനായിരിക്കും. പഞ്ചായത്തംഗം ദീപ സുരേഷ് ആശംസാസന്ദേശം നല്‍കും.
കിടങ്ങൂര്‍ ദേവസ്വം സെക്രട്ടറി ശ്രീജിത് കെ നമ്പൂതിരി, ഡോ. ഗിരിജാനായര്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാമി ഉദിത് ചൈതന്യ ഭാഗവത സപ്താഹ മാഹാത്മ്യ പ്രഭാഷണം നടത്തും. മേയ് 30ന് രാവിലെ 7 മുതല്‍ ഭാഗവത പാരായണം ആരംഭിക്കും. രാവിലെ 8 നും 11 നും ഉച്ചകഴിഞ്ഞ് 3.30 നും വൈകിട്ട് 7 നും ഉദിത് ചൈതന്യജി പ്രഭാഷണം നടത്തും. ജൂണ്‍ 1ന് നരസിംഹാവതാരവും ജൂണ്‍ 2ന് ശ്രീകൃഷ്ണാവതാരവും ജൂണ്‍ 3ന് രുഗ്മിണിസ്വയംവരവും സമാപന ദിവസമായ ജൂണ്‍ 5ന് സ്വര്‍ഗ്ഗാരോഹണവും കല്‍ക്കിഅവതാരവും പാരായണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം സെക്രട്ടറി ശ്രീജിത് K നമ്പൂതിരി, ഗോപിനാഥന്‍ നായര്‍ ഗോകുലം , ഡോ.ഗിരിജ നായര്‍ ഗോകുലം , M K കരുണാകരന്‍ നായര്‍ മണിമലമറ്റം, ചിന്മയി നായര്‍ ഗോകുലം എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments