ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.81% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷയെഴുതിയ 3,70,642 വിദ്യാര്‍ത്ഥികളില്‍ 2,88,394 പേര്‍ വിജയിച്ചു. 30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.88 ശതമാനം കുറവാണ് ഈ വര്‍ഷത്തെ വിജയശതമാനം . കഴിഞ്ഞ വര്‍ഷം 78.69% വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. സെ പരീക്ഷ ജൂണ്‍ 21 മുതല്‍ ആരംഭിക്കും. പാലാ മഹാത്മാ ഗാന്ധി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 182 വിദ്യാര്‍ത്ഥി കളില്‍ 174 പേരും വിജയിച്ചു. 96 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം നേടിയപ്പോള്‍ 21 പേര്‍ ഫുള്‍ A+ നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.





0 Comments