കടപ്പൂര് ദേവീ ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാര മഹോത്സവം, ഉണ്ണിയൂട്ട്, രുഗ്ണിസ്വയംവരം എന്നിവ നടന്നു. ഭക്തിനിര്‍ഭരമായ രുഗ്മിണീസ്വയംവര ഘോഷയാത്ര നടന്നു. നാമജപങ്ങളുമായി നിരവധി ഭക്തര്‍ പങ്കെടുത്തു. തൃശൂര്‍ ദേശമംഗലം ഓങ്കാര ആശ്രമ മഠാധിപതി സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദരാണ് യജ്ഞാചാര്യന്‍. സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും.
0 Comments