കൃഷി മഹത്വം വിളിച്ചോതി കാഞ്ഞിരമറ്റം അഗ്രിഫെസ്റ്റിന് തുടക്കമായി. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ അഗ്രിമ കാര്‍ഷിക നഴ്‌സറിയുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം മാര്‍സ്ലീവാ പള്ളിയുടെ പാരിഷ് ഹാളിലാണ് കാര്‍ഷിക മേള നടക്കുന്നത്.
നാടന്‍ - വിദേശ ഫലവൃക്ഷ തൈകള്‍ , പച്ചക്കറി തൈകള്‍, ടിഷ്യൂ കള്‍ച്ചര്‍ ഹൈബ്രീഡ് വാഴ തൈകള്‍ തുടങ്ങിയവ കാര്‍ഷിക മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അഗ്രി ഫെസ്റ്റിന്റെ ഉദ്ഘാടനം വികാരിയും ഫെഡറേഷന്‍ രക്ഷാധികാരിയുമായ ഫാ. ജോസഫ് മണ്ണനാല്‍ നിര്‍വ്വഹിച്ചു. സഹവികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. രൂപതാ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, സഹകരണ ബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, ഫെഡറേഷന്‍ ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കല്‍, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, റീജിയണ്‍ കോര്‍ഡിനേറ്റര്‍ സിബി കണിയാംപടി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ സാജു വടക്കന്‍, സണ്ണി കളരിക്കല്‍, ടോം ജേക്കബ് ആലയ്ക്കല്‍, ജോര്‍ജുകുട്ടി കുന്നപ്പള്ളി, തോമസ് കൈപ്പന്‍പ്ലാക്കല്‍, ജോസഫ് തോമസ്, ബെന്നി വേങ്ങത്താനം, ജോസ് മാത്യു, ബെന്നി തോലാനിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments