Breaking...

9/recent/ticker-posts

Header Ads Widget

മകന്റെ ഭാര്യ കൈ കടിച്ചു മുറിച്ചതായും നായയെ വിട്ടു കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി



മകന്റെ ഭാര്യ കൈ കടിച്ചു മുറിച്ചതായും നായയെ വിട്ടു കടിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപിച്ച് വൃദ്ധ പോലീസില്‍ പരാതി നല്‍കി.  അമ്മായിയമ്മയും മരുമകളും തമ്മിലുള്ള വാക്ക് തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് പരാതിക്കിടയാക്കിയത്. പരാതി നല്‍കിയ പേരൂര്‍ കറുകശ്ശേരില്‍ മറിയാമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയെ  തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മകനും മരുമകളും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ മകന് വീട്ടില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഉണ്ടെന്നും ഇപ്പോള്‍ രോഗിയായ തന്റെ മകന്‍ വീടിനു പുറത്താണെന്നും മറിയാമ്മ പറഞ്ഞു.


Post a Comment

0 Comments