ഫിലിം ഇന്‍ഡസ്ട്രി ആന്‍ഡ് കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ (ഫിക്കാവോ) യുടെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ടായി ദിലീപ് കുമാര്‍ നാട്ടകം,വൈസ് പ്രസിഡന്റുമാരായി സജിമോന്‍, തോമസ് എബ്രഹാം,ജനറല്‍ സെക്രട്ടറിയായി ഗിരീഷ് ജി കൃഷ്ണ.ജോ. സെക്രട്ടറിമാരായി സതീഷ് കാവ്യധാര ,അജിത സുധാകര്‍ , ട്രഷററായി വിമല ഗോപി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമാ മേഖലയിലെ കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനാണ് 2022 ല്‍ സംഘടന രൂപീകരിച്ചതെന്ന് പ്രസിഡണ്ട് ദിലീപ് കുമാര്‍ നാട്ടകം പറഞ്ഞു. കലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സംഘടനയില്‍ അംഗമാകാം. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ 35- ല്‍ പരം കലാകാരന്‍മാര്‍ വേഷമിടുന്ന മറവ് എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സതീഷ് കാവ്യധാര , അജിതാ സുധാകര്‍ ,ഇ.കെ. സാബു, ജി. ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments