ലയണ്‍സ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. ലയണ്‍സ് ഇന്റര്‍നാഷണാലിന്റെ ഹോം ഫോര്‍ ഹോംലസ് പ്രോജെക്ടിന്റെ ഭാഗമായാണ് ലയണ്‍സ് ക്ലബ് ഓഫ് മാന്നാനം വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് 318B നിയുക്ത ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് നിര്‍വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മണപ്പള്ളി അധ്യക്ഷനായിരുന്നു. വൈസ് ഗവര്‍ണര്‍മാരായ ജേക്കബ് ജോസഫ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, നിയുക്ത ക്യാബിനറ്റ് ട്രഷറര്‍ പി സി ചാക്കോ, ക്യാബിനറ്റ് മെമ്പര്‍ T L ജോസഫ്, ക്ലബ് സെക്രട്ടറി പ്രേം കുമാര്‍, ക്ലബ് ട്രഷറര്‍ സുധാകരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments