തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. രണ്ടുദിവസമായി തുടരുന്ന മഴയില്‍ ഏകദേശം രണ്ടടിയോളം വെള്ളമാണ് മീനച്ചില്‍ ആറ്റില്‍ കൂടിയത്. ആറ്റുതീര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ മേഖലകളില്‍ നിരവധി വീടുകള്‍ക്കും വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മഴ കനത്തതോടെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും മേയ് 26 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായിട്ടുണ്ട്.





0 Comments