അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് അധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി ഓഫീസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റി . അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, അതിരമ്പുഴ സെന്റ് മേരീസ് പള്ളി വികാരി റവ. ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍, അതിരമ്പുഴ ജുമാമസ്ജിദ് ഇമാം അഫ്‌സല്‍ മനാനി എന്നിവര്‍ ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
നിലവിലുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കവും സൗകര്യക്കുറവും മുന്‍നിര്‍ത്തി കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടുകോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നിലവിലെ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്നത്. അതിരമ്പുഴ പഞ്ചായത്തിന് അര്‍ഹമായ രീതിയില്‍ ഓഫീസ് സമുച്ചയം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് നിലവിലെ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1957ല്‍ പ്രവര്‍ത്തനമാരംഭിച്ച പഞ്ചായത്ത് ഓഫീസിനായി സ്ഥലവും കെട്ടിടവും നല്‍കിയത് വ്യവസായ പ്രമുഖനായിരുന്ന അതിരമ്പുഴ സ്വദേശി ഹസന്‍ റാവുത്തര്‍ ആയിരുന്നു. ഉദ്ഘാടന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം പ്രൊഫസര്‍ ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ മാണി, ജെയിംസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments