Breaking...

9/recent/ticker-posts

Header Ads Widget

ജീവിതയാത്രയില്‍ മറന്നു വച്ച കലയുടെ ചെപ്പു വീണ്ടും തുറന്ന് കുടുംബിനികളും കുമാരിമാരും



ജീവിതയാത്രയില്‍ മറന്നു വച്ച കലയുടെ ചെപ്പു വീണ്ടും തുറന്ന് കുടുംബിനികളും കുമാരിമാരും കുടുംബശ്രീ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുകയാണ്.   അരങ്ങ് 202 കുടുംബശ്രീ കലോത്സവവേദിയില്‍  കലാലയ പ്രതിഭകളെ പോലും മാറ്റിനിര്‍ത്തുന്ന പ്രകടനങ്ങളാണ് അരങ്ങേറിയത്.. കലാ  വേദിയും കലാപ്രകടനങ്ങളും എന്നെന്നും ഓര്‍മ്മിക്കുവാന്‍ അരങ്ങ് 2025ന്റെ  ഫോട്ടോ പോയിന്റില്‍ ഒത്തുചേര്‍ന്ന കലാകാരികള്‍ ഓര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്തിയതും കൗതുകക്കാഴ്ചയായി. 

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും എത്തിയ കലാകാരികള്‍ക്ക് ഒത്തുചേരുവാന്‍ കഴിയുന്ന ഏറ്റവും വലിയ വേദിയായി അതിരമ്പുഴ സെന്റ്‌മേരിസ് പള്ളി കാമ്പസ് ഓഡിറ്റോറിയങ്ങള്‍ മാറി. തിരുവാതിരയും മോഹിനിയാട്ടവും പദ്യം ചൊല്ലലും കഥാപ്രസംഗവും തിരുവാതിരയും ഏകാങ്ക നാടകവും അടക്കമുള്ള തങ്ങളുടെ കൈയടക്കത്തില്‍ ഒതുങ്ങും എന്ന് കുടുംബശ്രീ അംഗങ്ങള്‍ തെളിയിക്കുകയായിരുന്നു. ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള അവതരണ ശൈലിയിലൂടെ സമൂഹവുമായി പങ്കുവയ്ക്കുകയായിരുന്നു.  അരങ്ങ് കുടുംബശ്രീ കലോത്സവം സംഘാടന മികവിലും അവതരണ ശൈലിയിലും വനിതാ പ്രാതിനിധ്യത്തിലുമെല്ലാം ശ്രദ്ധയാകര്‍ഷിക്കുകയാണ്.

Post a Comment

0 Comments