Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം മണ്ണയ്ക്കനാട് റോഡില്‍ അപകടക്കെണി.



കുറിച്ചിത്താനം മണ്ണയ്ക്കനാട് റോഡില്‍ അപകടക്കെണി. റോഡിലെ കുഴിയും  വെള്ളക്കെട്ടുമാണ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. റോഡില്‍ കുഴിയുണ്ടെന്നറിയാതെ  വെള്ളക്കെട്ടിലൂടെയെത്തുന്ന ഇരുചക്രവാഹന യാത്രികര്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്ന സാഹചര്യമാണിവിടെയുള്ളത്. റോഡിലെ വളവിനോടു ചേര്‍ന്നാണ്  കുഴി നിറഞ്ഞ് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. 


കാല്‍നടക്കാരും  ഇവിടെ  കുഴിയില്‍ ചാടി അപകടത്തില്‍ പെടാനുള്ള സാധ്യതയാണുളളത് കുറിച്ചിത്താനം SKV HSS ല്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെയുള്ള അപകടക്കെണി സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായി മാറുകയാണ്.  മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ റോഡില്‍  കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാന്‍ കാരണമാകുന്നത്. ഈ ഭാഗത്തുണ്ടായിരുന്ന കലുങ്ക് അടഞ്ഞു പോയതോടെയാണ് ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളക്കെട്ടുണ്ടാവുന്നത്.  റോഡിലെ കുഴിയടയ്ക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Post a Comment

0 Comments