Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലില്‍ വണ്‍വേ സംവിധാനം പുനസ്ഥാപിച്ചു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലില്‍ വണ്‍വേ സംവിധാനം പുനസ്ഥാപിച്ചു. LDF ന്റെയും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളുടെയും സാന്നിധ്യത്തില്‍ രാവിലെ 8 മണിക്ക് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ പാലായിലേക്ക് പോകുന്ന എല്ലാ ബസ്സുകളും ചിറയ്ക്കല്‍ പാലം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വന്ന് ഇന്‍ഡ്യാര്‍ ജംഗ്ഷനില്‍ ഹൈവേയില്‍ പ്രവേശിക്കാനാകും. ചേര്‍പ്പുങ്കല്‍ ചകിണിപാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതുമൂലം  പാലത്തിലൂടെയുള്ള ഗതാഗതം പിഡബ്ല്യുഡി തടഞ്ഞിരുന്നു. 
ചകിണിപാലത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍പ്പുങ്കലിലെ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷാ തൊഴിലാളികളും സംയുക്തമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കുകയും ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 34.84ലക്ഷം  രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും പിഡബ്ല്യുഡി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.  കിടങ്ങൂര്‍ പഞ്ചായത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചുകൂട്ടി ചേര്‍പ്പുങ്കല്‍ കൂടിയുള്ള വണ്‍വേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എം ബിനു, വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കന്‍,സിപിഐഎം ഏരിയ സെക്രട്ടറി പി.എന്‍ ബിനു,കേരള കോണ്‍ഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് ബോബി മാത്യു കീക്കോലില്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന,സിപിഐ (എം) ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.എസ് ജയന്‍, വി.സി ചന്ദ്രാജി , ലോക്കല്‍ സെക്രട്ടറി കെ.കെ അയ്യപ്പന്‍,സിപിഐ ലോക്കല്‍ സെക്രട്ടറി സിറിയക് തോമസ്, പഞ്ചായത്ത്  അംഗങ്ങളായ കെ.ജി വിജയന്‍,സുനി അശോകന്‍, ലൈസമ്മ ജോര്‍ജ്, മിനി ജെറോം,ഹേമ രാജു, എല്‍ഡിഎഫ് നേതാക്കളായ രാധാകൃഷ്ണകുറുപ്പ്,രാജു, സന്തോഷ് കുമാര്‍, പ്രദീപ്,വ്യാപാരി വ്യവസായ പ്രതിനിധികള്‍ ടോം വടാനയില്‍,ഷൈജു കോയിക്കല്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments