പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം തുടരുന്നു. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഭരണങ്ങാനം SH ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ വിഷയങ്ങളുടെ പരിശീലനമാണ് നടക്കുന്നത് .
എല്‍.പി, യു.പി വിഭാഗം അധ്യാപകര്‍ക്കുള്ള പരിശീലനമാണ് ഭരണങ്ങാനം SH Girls സ്‌കൂളില്‍ നടക്കുന്നത് .സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സംബന്ധിച്ച് സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ , മാറിയ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം , പരിശീലനം എന്നിവയും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ അത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം അധ്യാപകരുടെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നു.
0 Comments