അമേരിക്കന്‍ ഫ്‌ലാഗ് ഫുട്‌ബോള്‍ കോട്ടയം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ സംസ്ഥാന തലത്തിലെ കായിക പ്രതിഭകളെ ആദരിച്ചു. പാലാ അരുണാപുരം PWD ഗസ്റ്റ്ഹാസില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി MP മൊമെന്റൊ സമ്മാനിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ വിഭാഗത്തിലും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായവരെയാണ് ആദരിച്ചത്.
സമ്മേളനത്തില്‍ ദേശീയ താരങ്ങളായ റോണി ജോസഫ്, മിഥുന്‍ മുരളി തുടങ്ങിയവരെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ചാമക്കാല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി., മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബിജി ജോജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ചീരാന്‍കുഴി, സാവിയോ കാവുകാട്ട്, ടോബിന്‍ k അലക്‌സ്, ബിജു പാലുപടവന്‍, സജീവ് കണ്ടത്തില്‍, ജില്ലാ ടീം കോച്ച് റോണി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലാ അസോസിയേഷന്റെ ഭാരവാഹികളായ സെക്രട്ടറി മാര്‍ഷല്‍ മാത്യു, വൈസ് പ്രസിഡണ്ട് ഒറിസണ്‍ ജോയി, റോണി ജോസഫ്, ജൂഡി, അനൂപ് കെ ജോണ്‍, സോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാംഗ്ലൂരില്‍ വച്ച് നടത്തപ്പെട്ട ഇന്റര്‍ കോളേജിയറ്റ് അമേരിക്കന്‍ റഫ്‌ലാഗ് ഫുട്‌ബോള്‍ മത്സരത്തില്‍ കോട്ടയം ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ കുട്ടികളെ പ്രത്യേകം അനുമോദിച്ചു.
0 Comments