Breaking...

9/recent/ticker-posts

Header Ads Widget

എം.ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പാലാ അല്‍ഫോന്‍സാ കോളേജിന് തിളക്കമാര്‍ന്ന വിജയം



എം.ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പാലാ അല്‍ഫോന്‍സാ കോളേജിന് തിളക്കമാര്‍ന്ന വിജയം. യൂണിവേഴ്‌സിറ്റി തലത്തില്‍  25 റാങ്കുകളും എസ് ഗ്രേഡും  46 എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി  മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അല്‍ഫോന്‍സയുടെ വിദ്യാര്‍ത്ഥിനികള്‍ക്കു കഴിഞ്ഞു. വര്‍ഷങ്ങളായി എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും  കരസ്ഥമാക്കുന്നത് അല്‍ഫോന്‍സ് കോളേജാണ്. 
നാക്  അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും  വിദ്യാര്‍ത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാര്‍ത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം ചാലകശക്തിയായി വര്‍ത്തിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രണ്ടേമുക്കാല്‍ കോടി രൂപയുടെ കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റുകള്‍ , സംസ്ഥാന, സര്‍വ്വകലാശാല തല അവാര്‍ഡുകള്‍ എന്നിവയും കോളജ് നേടിയെടുത്തു. ഉജ്വല വിജയം നേടിയ വിദ്യാര്‍ത്ഥിനികളെയും  മാനേജര്‍ റവ ഡോ ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സി. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള,മിസ് മഞ്ജു ജോസ്, ബര്‍സാര്‍ റവ ഫാ കുര്യാക്കോസ് വെളളച്ചാലില്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയുംഅഭിനനിച്ചു.

Post a Comment

0 Comments