പാലായില്‍ ലോക ജൈവ വൈവിധ്യ ദിനാചരണം നടന്നു. സഫലം 55 പ്ലസ്സും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും സംയുക്തമായാണ് ലോക ജൈവ വൈവിധ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പ്രൊഫ. കെ.പി.ജോസഫ് അധ്യക്ഷനായിരുന്നു. അഡ്വ.സുമന്‍ സുന്ദര്‍ രാജ് മുഖ്യ പ്രഭാഷണം നടത്തി.സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍,കൃഷി വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ബാബുരാജ്, സതീഷ്, മിനി സതീഷ്, മനോജ് ഭരണങ്ങാനം ,രമണിക്കുട്ടി, മനോജ് വി ജോസഫ്, കെ.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments