ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷന്‍ ചൂരക്കുളങ്ങര ക്ഷേത്രം വികാസ് ജംഗ്ഷന്‍ റോഡ് ടാറിംഗ് പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡിന്റെ പുനര്‍നിര്‍മാണം നടത്തി സഞ്ചാരയോഗ്യമാക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാറിന്റെ നേതൃത്വത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഫണ്ട് വക ഇരുത്തിയത്.
രണ്ട് ഘട്ടം ആയിട്ടാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തവളക്കുഴി മുതല്‍ ചൂരക്കുളങ്ങര ക്ഷേത്രം വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയുടെയും ചൂരക്കുളങ്ങര ക്ഷേത്രം മുതല്‍ വികാസ് ജംഗ്ഷന്‍ വരെ 10 ലക്ഷം രൂപയുടെയും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. സ്ഥിരമായി റോഡ് തകരുന്ന ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകളും സ്ഥാപിച്ചു.
0 Comments