മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ലൈബ്രറി സാംസ്‌കാരിക സമിതി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ലൈബ്രറി സാംസ്‌കാരിക സമിതിയാണ് വിജയം നേടിയത്. പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ ലൈബ്രറികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വോട്ടു ചെയ്തത്. യുഡിഎഫ് നേതൃത്വം നല്‍കുന്ന ഗ്രന്ഥശാല ജനാധിപത്യ മുന്നണിയും തമ്മിലായിരുന്നു മത്സരം .
നിലവിലെ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസിനാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് . 146 വോട്ടുകള്‍. ജില്ല ലൈബ്രറി കൗണ്‍സിലേക്ക് ബാബു കെ ജോര്‍ജ്,ബൈജു ജോണ്‍ പുതിയിടത്തുചാലില്‍,ജോണ്‍സണ്‍ ജോസഫ് പുളീക്കീല്‍,കെ ജെ ജോണ്‍,രമേഷ് ബി വെട്ടിമറ്റം,കെ.എസ് രാജു,സൈഫി മോള്‍ കെ.എ എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ഡോ സിന്ധുമോള്‍ ജേക്കബ്,അഡ്വ സണ്ണി ഡേവിഡ്,റോയി ഫ്രാന്‍സിസ്,സി.കെ ഉണ്ണികൃഷ്ണന്‍,കെ.ആര്‍ പ്രഭാകരന്‍ പിള്ള,എബ്രഹാം ജോസഫ്,ബൈജു സി.എസ്,രാജന്‍ മുണ്ടമറ്റം,ബിന്ദു ഗിരീഷ് എന്നിവരാണ് താലൂക്ക് കൗണ്‍സിലിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്.





0 Comments