പാലാ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മനസ്സ് ആത്മഹത്യാ പ്രതിരോധ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നു. മെയ് 31 വൈകിട്ട് എട്ടുമണിക്ക് നിഷ ജോസ് കെ മാണി ആത്മഹത്യപ്രതിരോധ കേന്ദ്രം ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആശംസകള്‍ അര്‍പ്പിക്കും അഡ്വ ലിറ്റോ പാലത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും.
മനസ്സിന്റെ വിഷമങ്ങളും വേദനകളും നേരിട്ടോ ഫോണ്‍ വഴിയോ മനസ്സ് തുറന്ന് പറഞ്ഞ ആശ്വാസം കണ്ടെത്തുവാനും ആത്മഹത്യ തടയുവാനും ഈ പ്രസ്ഥാനം ഉപകരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. സേവനം പൂര്‍ണമായും സൗജന്യവും സ്വകാര്യവും ആയിരിക്കും. പരിശ്രമം ലഭിച്ച വിദഗ്ധരായ വോളണ്ടിയേഴ്‌സ് നേതൃത്വം നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജോണി ഏറത്ത്, മനസ്സ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് എബ്രഹാം പാലക്കുടിയില്‍, സെക്രട്ടറി ത്രേസ്യാമ്മ ജോണ്‍, പി.ആര്‍.ഒ ആനി മാത്യു എന്നിവര്‍ പങ്കെടുത്തുസംസാരിച്ചു.





0 Comments