Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പന്തറ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു.



കുറുപ്പന്തറ ബ്രാഞ്ച്  പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. കുറുപ്പന്തറ- കല്ലറ റോഡിലെ റെയില്‍വേ ക്രോസ്സിനു സമീപം പ്രവര്‍ത്തിച്ചിരുന്ന തപാല്‍ ഓഫീസ് ഇപ്പോള്‍ മണ്ണാറപ്പാറ ജംഗ്ഷനില്‍  പഞ്ചായത്ത് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിലേക്കാണ് മാറ്റിയത്. പ്രവര്‍ത്തന ഉദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.  കോട്ടയം വെസ്റ്റ് സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ്‌സ്,ജിമ്മി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സി സിബി, സാലിമോള്‍ ജോസഫ്, മാഞ്ഞൂര്‍ സബ് പോസ്റ്റ്  മാസ്റ്റര്‍ ജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments