ഏറ്റുമാനൂര്‍ പ്രാവട്ടം ഭാഗത്ത് നിന്നും 4.5 ഗ്രാം ബ്രൗണ്‍ഷുഗറുമായി പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനജ്പൂര്‍ സ്വദേശി ഇല്യാസ് അലി, എന്നയാളെ ഏറ്റുമാനൂര്‍ പോലീസ് പിടികൂടി. 03-ാം തീയതി വൈകിട്ട് പട്രോളിങ് നടത്തി നീണ്ടൂര്‍ പ്രാവട്ടം ഭാഗത്ത് എത്തിയ സമയം പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച ബ്രൗണ്‍ ഷുഗറും, വില്‍പ്പന നടത്തി സമ്പാദിച്ച പണവും, മൊബൈല്‍ ഫോണും പിടിച്ചെടുത്തത്. ഏറ്റുമാനൂര്‍ SHO അന്‍സലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ദേവ്, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സൈഫുദീന്‍, സെബാസ്റ്റ്യന്‍, HG സാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
0 Comments