പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി പാലായില്‍ പോലീസ് സ്വകാര്യ ബസ്സുകളില്‍ പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്താനായാണ് പരിശോധന നടത്തിയത്. പാലാ ഡിവൈഎസ്പി പി.കെ സദന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ മൂന്ന് സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടി. ഇവരെ അറസ്റ്റ് ചെയ്തു. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പാലാ ട്രാഫിക് എസ്.ഐ ബി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. പാലാ കൂത്താട്ടുകുളം റൂട്ടില്‍ റോഡിലോടുന്ന അലോന്‍സ, അടിമാലി റൂട്ടില്‍ ഓടുന്ന നക്ഷത്ര, പാലാ തൊടുപുഴ റൂട്ടില്‍ ഓടുന്ന കൂടത്തില്‍ മോട്ടോഴ്‌സ് എന്നീ ബസ്സുകളിലെ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.





0 Comments