അഡ്വ ജിസ്‌മോള്‍ തോമസും രണ്ടു കുട്ടികളും ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംഭവത്തിനിടയാക്കിയ സാഹചര്യങ്ങളും മരണത്തിനു മുന്‍പ് വീട്ടില്‍ സംഭവിച്ച കാര്യങ്ങളിലും വ്യക്തത വരുത്തുന്ന അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ലിന് നേതൃത്വം നല്‍കുന്ന മുത്തോലി പഞ്ചായത്തംഗം NK ശശികുമാര്‍ പറഞ്ഞു.
അഡ്വ ജിസ് മോളുടെ ഭര്‍ത്താവ് ജിമ്മിയുടെ പിതാവ് സംഭവം നടന്ന ദിവസം UK യിലുള്ള മകള്‍ക്കയച്ച മെസ്സെജിലും ദുരൂഹതയുണ്ട്. ഇപ്പോള്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് ജിസ്‌മോളുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത് . അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ടായിട്ടും പോലീസ് നടപടികള്‍ക്ക് വേഗത കുറയുന്നതായാണ് ആക്ഷന്‍ കൗണ്‍സില്‍ വിലയിരുത്തുന്നത്. അന്വേഷണം വേഗത്തിലാക്കമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ്ആക്ഷന്‍ കൗണ്‍സില്‍.





0 Comments