എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ മെയ് 22-ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ വച്ച് സ്‌നേഹാദരവ് നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭഗവാന്‍ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാല്‍ രൂപീകരിക്കപ്പെട്ട കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ പൊന്‍വെളിച്ചം വിതറിയ എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തില്‍ 30 വര്‍ഷമായി ജൈത്രയാത്ര തുടരുകയാണ് വെള്ളാപ്പള്ളി നടേശന്‍. ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന അവസ്ഥയിലായിരുന്ന സമുദായത്തെ. ഇന്ന് ഏത് കാര്യത്തിലും മുന്നിലേക്ക് എത്താവുന്ന അവസ്ഥയിലേക്ക് എത്തിച്ചത് വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനങ്ങളാണ്. മെയ് 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലെ R ശങ്കര്‍ നഗറില്‍ മീനച്ചില്‍ താലൂക്കിലെ ഈഴവ ജനതയുടെ അവകാശ പ്രഖ്യാപന മഹാസമ്മേളനം SNDP യോഗം വൈഡ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വനിതാസംഘം മീനച്ചില്‍ യൂണിയന്‍ നാല് മേഖലകളില്‍ നടത്തിയ ശാക്തേയം, സ്ത്രീശക്തി- ശ്രീശക്തി സമാപനവും ഇതോടൊപ്പം നടക്കും. സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം. സുരേഷ് ഇട്ടികുന്നേല്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍. പ്രീതി നടേശന്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. സജീഷ് മണലേല്‍ ആമുഖപ്രസംഗം നടത്തും. യൂണിയന്‍ കണ്‍വീനര്‍, എം.ആര്‍.ഉല്ലാസ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ, ഇന്‍കം ടാക്‌സസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍ ഐ.ആര്‍.എസ്, കേരളകൗമുദി ജില്ലാ ചീഫ് ബാബുരാജ്, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍, എ.ഡി. സജീവ് വയല, കെ.ആര്‍.ഷാജി തലനാട്, സി.ടി രാജന്‍, അനീഷ് പുല്ലുവേലില്‍, കെജി സാബു, സി.പി. സുധീഷ് ചെമ്പന്‍കുളം, സജി കുന്നപ്പള്ളി മിനര്‍വ മോഹന്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ OM സുരേഷ് ഇട്ടിക്കുന്നേല്‍, MR ഉല്ലാസ്, A Dസജീവ്, സി.ടി. രാജന്‍, അനീഷ് പുല്ലുവേലി, കെ.ജി. സാബു, സുധീഷ് ചെമ്പന്‍കുളം, സജി ചേര്‍ന്നാട് എന്നിവര്‍ പങ്കെടുത്തു.
0 Comments