പാലാ നഗരസഭ ആറാം വാര്‍ഡില്‍ പൂര്‍ത്തീകരിച്ച മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി MP നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിലാണ് ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയത്. കനത്ത മഴയ്ക്കിടയിലും നൂറു കണക്കിനാളുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. പദ്ധതി പ്രാവര്‍ത്തികമാക്കിയ വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിനോടുള്ള പ്രദേശവാസികളുടെ സ്‌നേഹാദരങ്ങളര്‍പ്പിച്ചു.
ബൃഹത്തായ ഒരു പദ്ധതി യഥാര്‍ത്ഥ്യത്തിലെത്തികക്കാനുള നിശ്ചയദാര്‍ഢ്യമാണ് നഗരസഭാംഗമെന്ന നിലയില്‍ ബൈജു കൊല്ലംപറമ്പില്‍ പ്രകടിപ്പിച്ചതെന്ന് ജോസ് കെ മാണി എംപി. പറഞ്ഞു. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് കിണറിനും, ടാങ്കിനും സ്ഥലം സൗജന്യമായി നല്‍കിയവരെയും, പാലാ നഗരസഭ, ജീവനക്കാരെയും ജോസ് കെ മാണി അഭിനന്ദിച്ചു.. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി ജലവിതരണ പദ്ധതിയുടെ. ശിലാ ഫലകം അനാച്ഛാദനവും വാട്ടര്‍ പ്യൂരിഫയര്‍ യൂണിറ്റ് ഉദ്ഘാടനവും നിര്‍വച്ചു. ചടങ്ങില്‍ എം.സി അബ്രഹാം മുഴയില്‍, തോമസ് കദളിക്കാട്ടില്‍,. എ.സിയാദ് (മുനിസിപ്പല്‍ എഞ്ചിനീയര്‍ ), കോണ്‍ട്രാക്ടര്‍ പി. എസ്. രവീന്ദ്രന്‍ നായര്‍ എന്നിവരെ ആദരിച്ചു.സന്തോഷ് ജോസഫ് (മരിയസദനം ഡയറക്ടര്‍) മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, സാവിയോ കാവുകാട്ട് ,ജോസ് ചീരാംകുഴി ,നീനാ ചെറുവള്ളി, ജോസിന്‍ ബിനോ, സിജി പ്രസാദ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ടോബിന്‍ കെ അലക്‌സ്, ബിജു പാലുപ്പവല്‍, ഒ.എം മാത്യു, സാബു ജോസഫ് കിഴക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.





0 Comments