Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അന്താരാഷ്ട്രാ നഴ്‌സസ് ദിനാചരണം നടത്തി.



പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അന്താരാഷ്ട്രാ നഴ്‌സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴില്‍തര്‍ക്ക പരിഹാര കോടതി ജഡ്ജി സുനിത വിമല്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ തന്നെയാണ് ആതുരസേവരംഗത്ത് നഴ്‌സുമാര്‍ രോഗികള്‍ക്കു നല്‍കുന്ന പരിചരണവും കരുതലുമെന്ന് ജഡ്ജി സുനിത വിമല്‍ പറഞ്ഞു.ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ലഫ്.കേണല്‍ മജല്ല മാത്യു ഈ വര്‍ഷത്തെ നഴ്‌സസ് ദിന തീം അവതരണം നടത്തി. ആശുപത്രി ഐ.ടി ആന്‍ഡ് നഴ്‌സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം,,ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഡപ്യൂട്ടി നഴ്‌സിംഗ് ഓഫീസര്‍ ഡോ.സിസ്റ്റര്‍ അല്‍ഫോന്‍സ  എന്നിവര്‍ പ്രസംഗിച്ചു.  മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഴ്‌സിംഗ് വിഭാഗത്തിനും, വിവിധ വിഭാഗങ്ങളിലെ മികച്ച നഴ്‌സുമാര്‍ക്കും അവാര്‍ഡുകള്‍  വിതരണം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നഴ്‌സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



Post a Comment

0 Comments