Breaking...

9/recent/ticker-posts

Header Ads Widget

എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തല്‍ മത്സരങ്ങള്‍ പാലാ സെന്റ് തോമസ് കോളേജ് നീന്തല്‍ കുളത്തില്‍ ആരംഭിച്ചു



കേരളാ അക്വാറ്റിക്ക് അസ്സോസിയേഷന്‍  സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തല്‍  മത്സരങ്ങള്‍ പാലാ സെന്റ് തോമസ് കോളേജ് നീന്തല്‍ കുളത്തില്‍ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറോളം പുരുഷ, വനിത  താരങ്ങളാണ് പങ്കെടുക്കുന്നത്. കോട്ടയം ജില്ലയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തല്‍ മത്സരം നടക്കുന്നത്. 

 ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ അക്വാട്ടിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ ബിനു പുളിക്കകണ്ടം  അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരം ഉദ്ഘടനം ചെയ്തു.  ഫ്രാന്‍സിസ് ജോര്‍ജ്ജ് ങജ, ജോസ് കെ മാണി ങജ,  മാണി സി കാപ്പന്‍ എംഎല്‍എ, കേരള ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറിയും, അക്വാറ്റിക്ക് അസോസ്സിയേഷന്‍ പ്രസിഡന്റുമായ  എസ് രാജീവ് ജോര്‍ജ് പുളിങ്കാട് എന്നിവര്‍പങ്കെടുത്തു. സംസ്ഥാന നീന്തല്‍ മത്സരത്തിന്റെ ആദ്യ ദിനം 242 പോയിന്റോടെ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്താണ്.  എറണാകുളം ജില്ല 204 പോയിന്റോടെ രണ്ടാം സ്ഥാനത്തും 42 പോയിന്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാല് പുതിയ റിക്കാര്‍ഡുകള്‍ ആദ്യ ദിനത്തില്‍ സ്ഥാപിക്കപ്പെട്ടത്. പുരുഷ വിഭാഗം 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരത്തിന്റെ ജുഹുനു കൃഷ്ണ, വനിതകളുടെ 800 മീറ്ററില്‍  ഹന്ന എലിസബത്ത് സിയോ,  200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍  അവാന്തികാ പ്രദീപ്, പുരുഷ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ക്ലിഫോര്‍ഡ് ജോസഫ്  എന്നിവരാണ് റിക്കാര്‍ഡിനുടമകളായത്.

Post a Comment

0 Comments