Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ അവലോകന യോഗവും മെമ്പര്‍ഷിപ്പ് കാമ്പെയ്‌നും



ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അവലോകന യോഗവും മെമ്പര്‍ഷിപ്പ് കാമ്പെയ്‌നും ഏറ്റുമാനൂര്‍ പ്രസ്‌ ക്ലബ്ബ് ഹാളില്‍ നടന്നു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സമിതിയുടെ സമ്മേളനവും ഹാസ്യ നടനായിരുന്ന എസ്.പി പിള്ളയുടെ നാല്പതാം ചരമ വാര്‍ഷിക ദിനാചരണവും  ജൂണ്‍ 11ന് ഏറ്റുമാനൂര്‍ നന്ദാവനം  ഓഡിറ്റോറിയത്തില്‍ നടക്കും. 

വൈകിട്ട് 4.30 ന് ചേരുന്ന സമാപന  സമ്മേളനം ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍  ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതിയുടെ പ്രഥമ എസ്.പി.പിള്ള പുരസ്‌കാരം കാരിക്കേച്ചറിസ്റ്റും  നടനുമായ ജയരാജ് വാര്യര്‍ക്ക്  മന്ത്രി കെ.ബി  ഗണേഷ് കുമാര്‍ നല്‍കും. അവലോകന യോഗത്തില്‍ സംഘടനയുടെ രക്ഷാധികാരി എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഏറ്റുമാനൂര്‍ നഗര പ്രതിപക്ഷനേതാവ് ഇ.എസ് ബിജു, സാഹിത്യകാരന്‍, ഹരികുമാര്‍ ചങ്ങമ്പുഴ,  വൈസ് പ്രസിഡണ്ട് രാജു ഇമ്മാനുവല്‍, സിറില്‍ ജി നരിക്കുഴി, സജി പിച്ചകശ്ശേരി, കെ.ഒ  ഷംസുദ്ദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments