തെരുവു നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാനും തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനും നടപടി വേണമെന്ന് മനുഷ്യാവകാശ ഫോറം ആവശ്യപ്പെട്ടു. കുട്ടികള്‍ക്കും ,കാല്‍നടക്കാര്‍ക്കും ,സുരക്ഷിതമായ് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നിര്‍ഭയമായി സഞ്ചരിക്കുവാന്‍ കഴിയാത്തതോടെപ്പം വീടുകളില്‍ കയറി ആടുകളെയും കോഴികളെയും കൊല്ലുന്നത് സാധാരണ കര്‍ഷകരെ വലിയ പ്രതിസന്ധിലാക്കിയിരിക്കുകയാണ്.
പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും സുപ്രീം കോടതിയ്ക്കും ഹൈക്കോടതിക്കും ഭീമഹര്‍ജി നല്‍കും. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ഫോറം പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തി. കുറപ്പുതറ കവലയില്‍ മനുഷ്യാവകാശ ഫോറത്തിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം ജില്ല വൈസ് പ്രസിഡണ്ട് ജോയി കളരിക്കല്‍ ഉല്‍ഘാടനം ചെയതു.സലാമി ബാബു ,ഷാജി ,റിജോ അജി ,പി.കെ.ജോയി ,കെ.വി.ജോയി എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments