Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാമത് അഖില കേരള നാടന്‍ പന്തുകളി മത്സരത്തില്‍ മീനടം ജേതാക്കളായി.



ബ്രദേഴ്‌സ് ക്ലബ് അതിരമ്പുഴയും കേരള നേറ്റീവ് ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അഖില കേരള നാടന്‍ പന്തുകളി മത്സരത്തില്‍ മീനടം ജേതാക്കളായി. ഞായറാഴ്ച വൈകീട്ട് നടന്ന ഫൈനല്‍ മത്സരം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. അന്‍സില്‍ ഉദ്ഘാടനം  ചെയ്തു. അതിരമ്പുഴ പള്ളി മൈതാനിയിലെ ഫ്‌ലഡ് ലൈറ്റ് കോര്‍ട്ടില്‍
 നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അഞ്ചേരി ടീമിനെ പരാജയപ്പെടുത്തിയാണ് മീനടം ജേതാക്കളായത്...

 ജേതാക്കളായ മീനടത്തിന് തൈപ്പറമ്പില്‍ ബേക്കേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും 25000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ അഞ്ചേരിക്ക് ദേവസ്യ മത്തായി കൊച്ചുകാട്ടേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15,000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ കുമാരനല്ലൂരിനെ പരാജയപ്പെടുത്തി പുതുപ്പള്ളി മൂന്നാം സ്ഥാനം നേടി.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജോസ് അമ്പലക്കുളം സമ്മാനദാനം നിര്‍വഹിച്ചു... പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.. ചടങ്ങില്‍ നാടന്‍ പന്ത് നിര്‍മ്മാണ മേഖലയില്‍ കഴിഞ്ഞ അന്‍പതിലധികം വര്‍ഷമായി പ്രവര്‍ത്തന പാരമ്പര്യമുള്ള കരിപ്പാല്‍ കുഞ്ഞുമോനെ ആദരിച്ചു.

Post a Comment

0 Comments