പ്രജാപിതാ ബ്രഹ്‌മകുമാരീസിന്റെ ആഭിമുഖ്യത്തില്‍ ലഹരി മുക്ത ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശയാത്രയ്ക്ക് പാലാ നഗരസഭാങ്കണത്തില്‍ സ്വീകരണം നല്‍കി. ധ്യാന പരിശീലനത്തിലൂടെയും ബോധവത്കരണത്തിലൂടെയും സമ്പൂര്‍ണ്ണ ലഹരിമുക്ത സമൂഹം ലക്ഷ്യമിട്ടാണ് പരിപാടി. ക്യാപ്റ്റന്‍ സജീവ് നാരായണന്റെയും സഹക്യാപ്റ്റന്‍ രഞ്ജിത്തിന്റെയും നേതൃത്വത്തില്‍ എത്തിയ യാത്രയ്ക്ക് വള്ളിച്ചിറ ബ്രഹകുമാരീസ് ശിവസ്മൃതി ഭവന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്. നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ , നഗരസഭാംഗങ്ങളായ സാവിയോ കാവുകാട്ട്, ജോസിന്‍ ബിനോ , ജോസ് ചീരാംകുഴി , മായ പ്രദീപ്, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments