Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ മൂലം കുട്ടികളും മുതിര്‍ന്നവരും  കൊലചെയ്യപ്പെടുമ്പോള്‍ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാദികള്‍ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

 പേവിഷബാധ ബോധവല്‍ക്കരണത്തിനും, വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സര്‍ക്കാര്‍ മാറ്റിവയ്ക്കുന്ന കോടികള്‍ കട്ടുമുടിക്കുക മാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി. ഏക പരിഹാരമാര്‍ഗ്ഗം തെരുവുനായ നിര്‍മ്മാര്‍ജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകള്‍ തല്ലി തകര്‍ക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന സംഘടനകള്‍ ഒരു ദിവസം മെനക്കെട്ടാല്‍ തെരുവുനായ നിര്‍മ്മാര്‍ജനം സാധ്യമാക്കാം എന്നും സജി പറഞ്ഞു. പേവിഷബാധ പ്രതിരോധ വാക്‌സിന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് തെരുവുകളില്‍ നായ്ക്കളെ സൈ്വര്യവിഹാരം നടത്താന്‍ സര്‍ക്കാരുകള്‍ കൂട്ട് നില്‍ക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

0 Comments