രാജ്യ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ത്യാഗോജ്വലമായ സേവനം അര്‍പ്പിക്കുന്ന ഭാരത സേനയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി സംഘടിപ്പിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും കളക്ടറേറ്റിലേയ്ക്ക് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി KSESL കോട്ടയം ജില്ലാ രക്ഷാധികാരി ബ്രിഗേഡിയര്‍ എം.ഡി ചാക്കോ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് ആരംഭിച്ചത്.
ഐക്യദാര്‍ഢ്യ റാലിയില്‍ നൂറുകണക്കിന് വിമുക്തഭടന്മാര്‍ പങ്കുചേര്‍ന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടന്ന യോഗം കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ബ്രിഗേഡിയര്‍ എം.ഡി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.KSESL ഭാരവാഹികളായ ക്യാപ്റ്റന്‍ ഡി.ജെ. നോബര്‍ട്ട്, മാണി പി ചെറിയാന്‍, പോള്‍ ജോബി സെബാസ്റ്റ്യന്‍, കെ.എന്‍.എന്‍ നായര്‍, എം.എന്‍ സുധാകരന്‍, ബാബു ജോസഫ്, ലളിത എം. നായര്‍, ജോളി ജോസഫ്, അന്നമ്മ സിറിയക്, കെ ഡി സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഭാരത സേനയ്ത് പിന്തുണയുമായി വിമുക്തഭടന്മാര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു.
0 Comments