Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ ജില്ലാ തല കായിക മേള ഏലൈസ പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടന്നു.



കുടുംബശ്രീ ജില്ലാ തല കായിക മേള ഏലൈസ പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടന്നു.  കുടുംബശ്രീ അംഗങ്ങളിലെ  കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ മികവുകള്‍ പ്രകടിപ്പിക്കാനും പ്രതിഭകളെ  കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കായികമേള സംഘടിപ്പിച്ചത് .നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം  ചെയ്തു.


കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ അധ്യക്ഷനായിരുന്നു.മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ,നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല ' അനില്‍കുമാര്‍,കുടുംബശ്രീ മിഷന്‍ എഡിഎംസി പ്രകാശ് ബി നായര്‍,ഉഷ ദേവി ഇ.എസ് ,നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.32 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 100 ലധികം  കായികതാരങ്ങളാണ് മത്സരങ്ങളില്‍  പങ്കെടുത്തത്. എലൈസ കായികമേളയില്‍ കാതുക കാഴ്ചയുമായി ചെസ്സ്,  ഓട്ടം,റിലെ,, ഷോട് പുട്ട്,  ഓല മെടച്ചില്‍,  ചൂല് നിര്‍മ്മാണം,  ചാക്കില്‍ ഓട്ടം തുടങ്ങിയ വൈവിധ്യം നിറഞ്ഞ മത്സരങ്ങളും നടന്നു. കായികമത്സരങ്ങളില്‍ 37 പോയിന്റോടെ ഏറ്റുമാനൂര്‍ CDS ഒന്നാം സ്ഥാനത്തെത്തി. 26 പോയന്റ് നേടിയ എരുമേലി CDS നാണ്  രണ്ടാം സ്ഥാനം. സമാപന സമ്മേളനത്തില്‍ പാലാ Dysp  K സദന്‍ ട്രോഫികള്‍ വിതരണം ചെയ്തു.

Post a Comment

0 Comments