Breaking...

9/recent/ticker-posts

Header Ads Widget

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ കുടുംബ സംഗമം നടന്നു.



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ  കുടുംബ സംഗമം നടന്നു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് കുടുംബസംഗമ ഉദ്ഘാടനവും , വടംവലി മത്സരത്തിന്റെ ഫ്‌ലാഗ് ഓഫും  നിര്‍വഹിച്ചു. സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍  ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ പഠന ക്ലാസ്, കലാകായിക  മത്സരങ്ങള്‍, കലാവിരുന്ന്, പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി വടംവലി മത്സരം  എന്നിവയോട് കൂടിയാണ്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ്  കുടുംബ സംഗമം ആഘോഷിച്ചത്.
 വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ  മുന്‍ ഭാരവാഹികളെ കുടുംബ സംഗമത്തില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ  യൂണിറ്റിലെ  കുടുംബങ്ങളിലെ  വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും  മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്  എന്‍.പി തോമസ് അധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് പ്രസിഡണ്ട്  ജോര്‍ജ് തോമസ്, സ്വാഗതസംഘം ചെയര്‍മാന്‍ ടി.എം യാക്കൂബ്, യൂണിറ്റ് ട്രഷറര്‍  ജോസ് പോള്‍ ജോര്‍ജ്, , ജനറല്‍ സെക്രട്ടറി എം.എന്‍ സജി മുരിങ്ങയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  നാഷണല്‍ ട്രെയിനര്‍  ചെറിയാന്‍ വര്‍ഗീസ്  ക്ലാസ് എടുത്തു. ചലച്ചിത്ര ടി.വി താരങ്ങളായ മധു പുന്നപ്രയും  മഞ്ജു വിജീഷും സംഘവും ഹാസ്യ സംഗീത വിസ്മയം അവതരിപ്പിച്ചു.

Post a Comment

0 Comments