കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. തീക്കോയി ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക് സയന്‍സും പോലെയുള്ള ശാസ്ത്രമേഖലകള്‍ മനുഷ്യ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങള്‍ പഠിക്കുന്നത് വലിയ മുന്നേറ്റത്തിന് പുതുതലമുറയെ സഹായിക്കും. ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ്, ഈരാറ്റുപേട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുഹാനാ ജിയാസ്, പി.എം. അബ്ദുള്‍ ഖാദര്‍, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, നഗരസഭാംഗം നസീറാ സുബൈര്‍, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാം, റീജണല്‍ ഡയറക്ടറേറ്റ് അസ്സിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. രാജേഷ്, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് കെ. ദാമോദരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടംനിര്‍മിച്ചത്.





0 Comments