Breaking...

9/recent/ticker-posts

Header Ads Widget

കുറുമാപ്പുറം നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം



കുറുമാപ്പുറം നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ  രണ്ടാം ദിവസമായ ചൊവ്വാഴ്ച നരസിംഹ അവതാരം,കൂര്‍മ്മാവതാരം, രാമാവതാരം എന്നീ ഭാഗവത ഭാഗങ്ങള്‍ പാരായണം ചെയ്തു. രാവിലെ പത്തിന് ലക്ഷ്മി നരസിംഹ പൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, എന്നിവയും നടന്നു.ഭാഗവത സപ്താഹ യജ്ഞത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ ഭാഗവത പാരായണം, പത്തിന് സന്താന സൗഭാഗ്യത്തിനും, സന്താനങ്ങളുടെ ആയുരാരോഗ്യത്തിനുമായി തൊട്ടില്‍ വെപ്പ്, ഉച്ചയ്ക്ക് 12ന് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി  ഉണ്ണിയൂട്ട് എന്നിവ നടക്കും. പുന്നപ്ര ശ്രീകൃഷ്ണറാമാണ് മുഖ്യ യജ്ഞാചാര്യന്‍. സപ്താഹത്തിന്റെ ഏഴാം ദിനമായ ഞായറാഴ്ച നരസിംഹ ജയന്തി ദിനാഘോഷം നടക്കും. രാവിലെ മഹാഗണപതി ഹോമം നടക്കും. 10.30 ന് അവഭൃഥ സ്‌നാന പുറപ്പാട്, ഉച്ചയ്ക്ക് ഒന്നിന് നാരായണ സദ്യ, വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച,7.30ന്  നൃത്ത നൃത്ത്യങ്ങള്‍ എന്നിവയും നടക്കും.



Post a Comment

0 Comments