Breaking...

9/recent/ticker-posts

Header Ads Widget

മിഷന്‍ലീഗ് കടുത്തുരുത്തി മേഖല ജൂണിയര്‍ ക്യാമ്പും പാലാ രൂപത പ്ലാറ്റിനം ജൂബിലി ടീനേജേഴ്സ് ഗാതറിംഗും



ചെറുപ്പകാലത്ത് പള്ളികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന പരിശീലനങ്ങളും അനുഭവങ്ങളുമാണ് പഠനത്തോടൊപ്പം സമൂഹത്തിനുപകാരികളാകുന്ന നല്ല മനുഷ്യരായി യുവജനങ്ങളെ പിന്നീട് വാര്‍ത്തെടുക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. മിഷന്‍ലീഗ് കടുത്തുരുത്തി മേഖല ജൂണിയര്‍ ക്യാമ്പും പാലാ രൂപത പ്ലാറ്റിനം ജൂബിലി ടീനേജേഴ്സ് ഗാതറിംഗും മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു MLA . 

പള്ളിയോടും സഭയോടും ചേര്‍ന്ന് നില്‍ക്കുന്നവരായി വേണം വളര്‍ന്ന് വരാനെന്നും ചെറുപ്പകാലത്ത്  ഇത്തരത്തില്‍ ലഭിക്കുന്ന വ്യക്തിത്വ വികസനമാണ് പില്‍കാലത്ത് യുവജനങ്ങളുടെ ഭാവിയില്‍ നിര്‍ണായകമായി മാറുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങള്‍ മനസ്സിലാക്കാനും നല്ല പ്രേക്ഷിതരായി മാറുവാനും വേണ്ടിയാണ് യുവജനങ്ങള്‍ ശ്രമിക്കേണ്ടതെന്നും ആരോഗ്യകരമായ മത്സരത്തിനൊപ്പം പരസ്പരം സഹായിക്കുന്ന നല്ല മനുഷ്യസ്നേഹികളായി വളര്‍ന്നു വരണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. താഴത്തുപള്ളി സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, വി.സി. വര്‍ഗീസ് വേഴപ്പറമ്പില്‍, മനോജ് ജോസഫ് പുലിയിരിക്കുംതടം, ജോയ്സി ജോസഫ് അത്തിക്കാട്ട്, മാത്യു പൈലോ കോച്ചേരില്‍, ദിയ മേരി ജോസഫ് പെരുമന, ഡെയ്സ് ജെന്‍സണ്‍ എത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു. പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസില്‍ ഏല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ 90 ശതമാനത്തിലധികം  മാര്‍ക്ക് നേടിയവരെയും യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മെമന്റോ നല്‍കി  ആദരിച്ചു. താഴത്തുപള്ളി പാരിഷ് ഹാളിലാണ് പരിപാടിസംഘടിപ്പിച്ചത്.

Post a Comment

0 Comments