ലോട്ടറി വില്ലനക്കാരെ ദുരിതത്തിലാക്കുന്ന നിലപാടുകള്‍ക്കെതിരെയും സമ്മാനങ്ങള്‍ കുറയ്കുന്ന പരിഷ്‌കാരങ്ങള്‍ ക്കെതിരെയുമുള്ള പ്രതിഷേധവുമായി പാലാ പൗരാവകാശ സമിതി സമിതിയുടെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ടിക്കറ്റ് കത്തിച്ച് പ്രതിഷേധിച്ചു .പാലാ കുരിശുപള്ളി കവലയില്‍ നടന്ന പ്രതിഷേധ യോഗം മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സ് തയ്യല്‍ ഉദ്ഘാടനം ചെയ്തു. വെട്ടിക്കുറച്ച കമ്മീഷന്‍ തുക പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച സമ്മാനങ്ങള്‍ പുനഃസ്ഥാപിക്കുക, ദുഖഃവെള്ളി, ഈസ്റ്റര്‍, വിഷു, ഓണം, ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളില്‍ ലോട്ടറിക്കും അവധി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.
ടിക്കറ്റിന് 30, 40 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 100 രൂപയാണ് ഏറ്റവും ചെറിയ സമ്മാനമായി നല്‍കിയിരുന്നത്. എന്നാല്‍ ടിക്കറ്റിന് 50 രൂപാ വിലയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഏറ്റവും ചെറിയ പ്രൈസായി 50 രൂപാ മാത്രമാണ് നല്‍കുന്നത്. തെരുവുകളില്‍ അലഞ്ഞുനടന്ന് ലോട്ടറി വില്‍പനക്കാര്‍ക്ക് ഒരു രൂപാ പോലും കൂട്ടി നല്‍കാതെ ടിക്കറ്റുകളുടെ നിലവില്‍ ഉണ്ടായിരുന്ന കമ്മീഷന്‍ തുക പോലും കുറച്ചും വന്‍ ചൂഷണം നടത്തുകയാണെന്നും യോഗത്തില്‍ അദ്ധൃക്ഷത വഹിച്ച പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ പറഞ്ഞു. അഡ്വ. സിറിയക് ജെയിംസ് ,എഎപി.നിയോജക മണ്ഡലം സെക്രട്ടറി ബിനു മാത്യൂസ് ,റ്റി.കെ.ശശിധരന്‍ ,കെ.എസ്.അജി എന്നിവര്‍ പ്രസംഗിച്ചു.
0 Comments