ജില്ലയില്‍ കനത്ത മഴ തുടരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളം കയറി. കാലവര്‍ഷം എത്തിയതോടെ മഴ കനത്തു. കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തതോടെ മീനച്ചിലാര്‍ കരകവിയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാലാ ഈരാറുപേട്ട റോഡില്‍ മൂന്നാനിയില്‍ ഉച്ചയോടെ വെള്ളം കയറി. മീനച്ചിലാറിന്റെ കൈവഴിയായ പൊന്നൊഴുകും തോട് കരകവിഞ്ഞതോടെ ഭരണങ്ങാനം ഇടമറ്റം റോഡിലും വെള്ളം കയറി. അളനാട് ഭാഗത്ത് തോട്ടു പുറമ്പോക്കിലുള്ള മൂന്നു വീടുകളില്‍ വെള്ളം കയറി. കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കലങ്ങി മറിഞ്ഞ് ഒഴുകിയെത്തിയ വെള്ളം മീനച്ചിലാറ്റില്‍ ജലനിരപ്പുയരാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കാരണമായി. ഉച്ചയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും വൈകീട്ടോടെ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യതയാണുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവര്‍ഷം ശക്തമായതോടെ, വീശി അടിച്ച കാറ്റിലും മഴയിലും ഏറ്റുമാനൂര്‍, നീണ്ടൂര്‍,പേരൂര്‍ മേഖലകളില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടം സംഭവിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ 3,4, 15 വാര്‍ഡുകളില്‍ രാവിലെ 9:30 അവിടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ആളപായവും അപകടങ്ങളും അത്ഭുതകരമായ സാഹചര്യങ്ങളിലാണ് മാറികിട്ടിയത്. ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലാണ് പലയിടങ്ങളിലും വീടുകള്‍ നനഞ്ഞൊലിക്കാതെ പുനര്‍ ക്രമീകരണങ്ങള്‍ നടത്തിയത്.





0 Comments