Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടന്നു.



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍  പഠനോപകരണ വിതരണം നടന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പഞ്ചായത്തിലെ എല്‍.പി, യു.പി സ്‌കൂളുകളിലെ  സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് കുട, ബാഗ്, നോട്ട്ബുക്കുകള്‍,തുടങ്ങിയവ വിതരണം ചെയ്തു.


115000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം  കെ.ആര്‍ നാരായണന്‍ എല്‍.പി. സ്‌കൂള്‍ അദ്ധ്യാപിക ജോബിമോള്‍ ജോസഫിന്  നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ബാങ്ക് വെസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു, അദ്ധ്യാപക പ്രതിനിധി സിതാര എം, തുടങ്ങിയവര്‍സംസാരിച്ചു.

Post a Comment

0 Comments