Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ ആദരം നല്‍കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ



ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്താന്‍ മൂന്ന് ദിവസങ്ങളിലായി പരിശ്രമിച്ച ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ ആദരം നല്‍കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. പോലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം നന്മക്കൂട്ടം, ടീം എമര്‍ജന്‍സി പ്രവര്‍ത്തകരാണ് മീനച്ചിലാറ്റിലെ തെരച്ചിലില്‍ മുഖ്യപങ്കാളികളായത്. . 

50 ഓളം പേരടങ്ങുന്ന രണ്ടു  സംഘങ്ങളുടെയും പ്രവര്‍ത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താനായി പരിശ്രമിച്ച ഇവരെ ആദരിക്കാനും മൊമെന്റോ നല്‍കാനും തീരുമാനിച്ചതായും അതിനുള്ള നടപടികള്‍ ചെയ്യാന്‍ എഡിഎമ്മിന് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാവധാനം പ്രവര്‍ത്തിച്ചപ്പോള്‍ ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടാണ് രണ്ട് ദിവസം കൊണ്ട് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ആയതെന്നും എംഎല്‍എ പറഞ്ഞു. മീനച്ചിലാറ്റില്‍ ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോഴെല്ലാം ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍  മാതൃകാപരമായ നേതത്വം നല്‍കുന്നവരാണ് ടീം നന്മക്കൂട്ടവും ടീം  എമര്‍ജന്‍സിയും.

Post a Comment

0 Comments