Breaking...

9/recent/ticker-posts

Header Ads Widget

പാലാ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ഉദ്യോഗസ്ഥതല യോഗം നടന്നു.



പാലാ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ഉദ്യോഗസ്ഥതല യോഗം മാണി സി. കാപ്പന്‍  എംഎല്‍എയുടെ അധ്യക്ഷതയില്‍  നടന്നു. പാലാ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചു് വിശദമായ ചര്‍ച്ചകള്‍ നടന്നു. കളരിയാമാക്കല്‍ പാലത്തിന്  അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ്,റിവര്‍വ്യൂ റോഡ് പൂര്‍ത്തീകരണം ,ബൈപ്പാസ് റോഡ് പൂര്‍ത്തീകരണം, മേലുകാവ് കുരിശിങ്കല്‍ പാലം സ്ഥലം  ഏറ്റെടുപ്പ്, കടവ് പുഴ പാലം , മൂന്നിലവ് ടൗണ്‍ പാലം, പുളിച്ചമാക്കല്‍ പാലം സ്ഥലം ഏറ്റെടുപ്പ്,എലിവാലി കാവ്കണ്ടം റോഡ് പൂര്‍ത്തീകരണം, അന്തീനാട്  മേലുകാവ്  റോഡ് പൂര്‍ത്തീകരണം,ഇലവുംപാറ നരിമറ്റം ചൊവ്വൂര്‍ റോഡ് പൂര്‍ത്തീകരണം,പാലാ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം,അപകടകരമായ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മണ്‍സൂണിന് മുന്‍പ് മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്,ജനറല്‍ ആശുപത്രി ചുറ്റുമതില്‍ നിര്‍മ്മാണം കെട്ടിടം നവീകരണം, ഡിജിറ്റല്‍ എക്‌സറേ മിഷന്‍, ജനറല്‍ ആശുപത്രി ബൈപ്പാസ് ലിങ്ക് റോഡ് എന്നിവയുടെ നിര്‍മ്മാണം, അരുണാപുരം PWD റെസ്റ്റ് ഹൗസില്‍ വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ,പാലാ മുനിസിപ്പാലിറ്റി സെക്രട്ടറി, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,പാലാ മേലുകാവ് ഈരാറ്റുപേട്ട കുറവിലങ്ങാട് പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ ,പാലാ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട്,ബില്‍ഡിംഗ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,അസിസ്റ്റന്റ് എഞ്ചിനീയര്‍,ജല ജീവന്‍ മിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍,മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments